Temples and Elephants (Malayalam)
ആനകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകം ഉണര്‍ത്തുന്ന ജീവിയാണ്. ആ കൗതുകം തന്നെ അവര്‍ക്ക് വിനയുമായി. ഉത്സവകാലം വരുന്നതോടെ ആനകളുടെ പീഡനകാലമായി. ഉത്സവങ്ങള്‍ ആനകള്‍ക്ക് വേദനകള്‍ സമ്മാനിക്കുന്നു തിടമ്പ് ഏറ്റുമ്പോള്‍ ആനകളെ ദേവതുല്യം കാണുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ കാടിന്റെ മക്കള്‍ ഭക്തിക്കും വിനോദത്തിനും വേണ്ടി പീഡനത്തിനു ഇരയാവുകയാണ്.
നമ്മുടെ ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും വിഭിന്നമായി ഈശ്വരനെയും, ഭക്തിയെയും കണ്ടതുകൊണ്ടാണ് ദേവനെയോ ദേവിയെയോ എഴുന്നുള്ളിക്കാനെന്ന പേരില്‍ ഈ സാധു ജീവിയെ വേദനിപ്പിക്കാന്‍ നമുക്ക് കഴിയുന്നത്. മുന്‍ കാലങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും [...]
