Temples and Elephants (Malayalam)

ആനകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകം ഉണര്‍ത്തുന്ന ജീവിയാണ്. ആ കൗതുകം തന്നെ അവര്‍ക്ക് വിനയുമായി. ഉത്സവകാലം വരുന്നതോടെ ആനകളുടെ പീഡനകാലമായി. ഉത്സവങ്ങള്‍ ആനകള്‍ക്ക് വേദനകള്‍ സമ്മാനിക്കുന്നു തിടമ്പ് ഏറ്റുമ്പോള്‍ ആനകളെ ദേവതുല്യം കാണുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ കാടിന്റെ മക്കള്‍ ഭക്തിക്കും വിനോദത്തിനും വേണ്ടി പീഡനത്തിനു ഇരയാവുകയാണ്.use elephants in temple festivals

നമ്മുടെ ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും വിഭിന്നമായി ഈശ്വരനെയും, ഭക്തിയെയും കണ്ടതുകൊണ്ടാണ് ദേവനെയോ ദേവിയെയോ എഴുന്നുള്ളിക്കാനെന്ന പേരില്‍ ഈ സാധു ജീവിയെ വേദനിപ്പിക്കാന്‍ നമുക്ക് കഴിയുന്നത്‌. മുന്‍ കാലങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും ആനകളെ എഴുന്നുള്ളിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഉത്സവങ്ങള്‍ മല്സരമായത്തോടെ, ചെറിയ ക്ഷേത്രങ്ങളില്‍ പോലും ആനകള്‍ സാധാരണമായി. അതിനാല്‍ പരോക്ഷമായി നാം ഓരോരുത്തരും ഈ കണ്ണീരിനു കാരണമാകുന്നു.

elephants with their familyelephants with their family elephants with their family elephants with their family

ഈ തലമുറയില്‍ അല്ലെങ്കില്‍ മുന്‍ തലമുറയില്‍ മുകളില്‍ കാണുന്നത് പോലെ അമ്മയോടും മറ്റു ബന്ധുക്കളോടും ഒപ്പം ആനന്ദത്തോടെ ജീവിച്ചിട്ടുണ്ടാകും. ഈ ആനന്ദം സ്വര്‍ണതിടമ്പ്  കൊണ്ട് നല്‍കാനാകില്ല, സച്ചിദാനന്ദ സ്വരൂപനായ ഈശ്വരന് ഈ തെറ്റ്  ക്ഷമിക്കാനുമാകില്ല.

You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

Leave a Reply

You must be logged in to post a comment.