Defining GOD (Malayalam)
ഈശ്വരന്‍ എന്താകുന്നു?
ഈശ്വാരാന്വേഷകരെ നാം പലപ്പോഴും കാണാറുണ്ട്. ചിലപ്പോള്‍ നാം തന്നെയും അതിനു മുതിരാറുണ്ട്. ഈശ്വരനെ അന്വേഷിച്ചു ഇറങ്ങുന്നതിനു മുന്‍പ് അത് എന്താണെന്നു മനസ്സിലാക്കുന്നതാണ് ഉചിതം. ഈ പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും സ്പന്ദനം ഈശ്വരനാണ്. ഈശ്വരന്റെ ചൈതന്യം നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പെടുമ്പോള്‍ അത് വെറും ജടമായി തീരുന്നു. നമ്മെ ജീവാവസ്ഥയില്‍ നിര്‍ത്തുന്ന ആ ചൈതന്യം തന്നെയാണ് പ്രാണവായുവായും, ദാഹജലമായും, സൂര്യനിലുടെയും – ഭൂമിയിലൂടെയും അന്നമായും നമ്മിലേക്ക് എത്തിച്ചേരുന്നത്. അങ്ങിനെയെങ്കില്‍ ഈ പ്രപഞ്ചത്തിലെ എല്ലാത്തിനെയും അംഗീകരിക്കുകയും, സ്നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുമ്പോഴാണ് ഭക്തര്‍ ഉണ്ടാകുന്നത്. അത് കൊണ്ട് ഈ സത്യം അറിഞ്ഞവര്‍ക്ക് ഈശ്വരന്‍ അടുത്തും മറ്റുള്ളവര്‍ക്ക് വളരെ അകലെയുമാണ്. ഈശ്വരനെ അറിയാത്തവന്‍ ഒരിടത്തും ഈശ്വരനെ കാണുകയില്ല.
ക്ഷേത്രങ്ങളുടെ പ്രാധാന്യം
അങ്ങിനെയെങ്കില്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ഈശ്വരനെ കാണാന്‍ നാം എന്തിനു ആരാധനാലയങ്ങളില്‍ പോകണം എന്നുള്ള ചിന്ത സ്വാഭാവികം. യഥാര്‍ത്ഥത്തില്‍ ഈശ്വരനിലേക്കുള്ള അകലം കുറക്കുക എന്നതാണ് ക്ഷേത്രങ്ങളുടെ ധര്‍മം. നമ്മുടെ സംസ്കാരത്തിന്ടെയും കലയുടെയും ഉറവിടവും ക്ഷേത്രങ്ങളാണ്. എന്നാല്‍ ഇന്ന് മിക്കവാറും ആരാധനാലയങ്ങള്‍ ഭക്തിയെ വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്. എന്താണോ ക്ഷേതങ്ങള്‍ ചെയ്യേണ്ടത് അതില്‍ നിന്നും ബഹുദൂരം മാറി സഞ്ചരിക്കുന്നു.
You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
